സുഭിക്ഷ കേരളം പദ്ധതി: നടീൽ ഉത്സവം നടത്തി

പെരുങ്ങോട്ടുകുറുശ്ശി: സംസ്ഥാന സർക്കാറി​ൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 15 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കലി​ൻെറ ഭാഗമായുള്ള നെൽകൃഷി നടീൽ ഉത്സവം സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവും മുൻ പാലക്കാട് എം.പിയുമായ എൻ.എൻ. കൃഷ്ണദാസ് നിർവഹിച്ചു. നടുവത്തപ്പാറ മയിൽപാടത്ത് 15 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് സി.പി.എം പെരുങ്ങോട്ടുകുറുശ്ശി ലോക്കൽ കമ്മിറ്റിക്കു കീഴിൽ കൃഷിയിറക്കിയത്. പച്ചക്കറി, നെല്ല്, കിഴങ്ങ്​ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്. സി.പി.എം നടുവത്തപ്പാറ ബ്രാഞ്ച് സെക്രട്ടറി രതീഷ് അധ്യക്ഷത വഹിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എ. അനിതാനന്ദൻ, പ്രവാസി വ്യവസായികളായ കെ.പി. രവിശങ്കർ, ശശി, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. രതീഷ് ബാബു, സതീഷ്, സജിത ഉദയകുമാർ എന്നിവർ സംസാരിച്ചു. മയിൽപാടം കൃഷി കോഓഡിനേറ്റർ പ്രമോദ് കുമാർ സ്വാഗതവും മഹേഷ് നന്ദിയും പറഞ്ഞു PRLY - പടം വന്നില്ല തരിശുഭൂമിയിലെ കൃഷിയിറക്കലി​ൻെറ ഭാഗമായി നടന്ന നടീൽ ഉത്സവം എൻ.എൻ. കൃഷ്ണദാസ് ഞാറ് നട്ട് നിർവഹിക്കുന്നു ----------- സംയുക്ത ട്രേഡ് യൂനിയൻ ധർണ കോട്ടായി: കേന്ദ്ര സർക്കാരി​ൻെറ ജനദ്രോഹ-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശവ്യാപക പ്രക്ഷോഭം. 2020‍ൻെറ ഭാഗമായി പ്രദേശിക കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ ധർണ നടത്തി. കോട്ടായി പഞ്ചായത്ത്​ ഒാഫിസിന്​ സമീപം നടത്തിയ ധർണ എഫ്.എസ്.ഇ.ടി.ഒ പഞ്ചായത്ത് കൺവീനർ എം. ഹിബത്തുല്ല ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. കെ. രഞ്ജിനി, എം.ആർ. രാഹുൽ എന്നിവർ സംസാരിച്ചു വിജയകൃഷ്ണൻ സ്വാഗതവും കെ.ബി. കൃപാലിനി നന്ദിയും പറഞ്ഞു. ഫോട്ടോ pew7 PRLY3 സംയുക്ത ട്രേഡ് യൂനിയൻ കോട്ടായിയിൽ നടത്തിയ ധർണ യൂനിയൻ കൺവീനർ എം. ഹിബത്തുല്ല ഉദ്ഘാടനം ചെയ്യുന്നു ------ pew6 prema rada സർവിസിൽ നിന്ന്​ വിരമിച്ച ആർ. പ്രേമരാധ (പ്രധാനാധ്യാപിക എ.യു.പി സ്കൂൾ, കണ്ണമ്പ്ര)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.