തമിഴ്​നാട്ടിലെ കോവിഡ്​ ലോക്ഡൗൺ മേഖലയിൽനിന്ന് ബന്ധുക്കളെ തേടി​ ഒളി​ച്ചെത്തിയയാൾ അധികൃതർക്ക്​ തലവേദനയായി

തമിഴ്​നാട്ടിൽനിന്ന് ബന്ധുക്കളെ തേടി​ എത്തിയയാൾ അധികൃതർക്ക്​ തലവേദനയായി കൊടുങ്ങല്ലൂർ: തമിഴ്​നാട്ടിലെ കോവിഡ്​ ലോക്ഡൗൺ മേഖലയിൽനിന്ന് ബന്ധുക്കളെ തേടി​ ഒളി​ച്ചെത്തിയ രാമചന്ദ്രൻ അധികൃതർക്ക്​ തലവേദനയായി. വർഷങ്ങൾക്ക്​ മുമ്പ്​​ തമിഴ്​നാട്ടിലേക്ക്​ പോയ ഇയാൾ ലോക്ഡൗണിൽ​ പണി നഷ്​ടപ്പെട്ടതിനെ തുടർന്നാണ്​ എസ്.എൻ പുരത്തെ ബന്ധുക്കളെ തേടിയെത്തിയത്​. പഴയകാല ഓർമവെച്ച്​ എസ്​.എൻ പുരം പടിഞ്ഞാറ്​ ഭാഗത്ത്​ എത്തിയ ഇയാൾക്ക്​ ബന്ധു​ക്കളെയൊന്നും കണ്ടെത്താനായില്ല. എന്നാൽ, കോവിഡ്​ പടർന്നുപിടിച്ച തമിഴ്​നാട്ടിൽനിന്നുള്ള​ വരവായതോടെ നാട്ടുകാർക്കിടയിൽ ആശങ്ക ഉടലെടത്തു. ഇതോടെ മതിലകം പൊലീസും ആരോഗ്യവകുപ്പും എസ്​.എൻ പുരം പഞ്ചായത്ത്​ അധികൃതരും സ്ഥലത്തെത്തി. ഇതിനിടെയാണ്​ ഹോട്ടൽ തൊഴിലാളിയായ ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ചും പാസ്​ എടുക്കാതെയുമാണ്​ ​കിട്ടിയ വാഹനങ്ങളിൽ മാറിക്കയറി നാട്ടിലെത്തിയതെന്ന്​ വ്യക്തമായത്​. ഒരുവീടി​ൻെറ വരാന്തയിൽ കയറിക്കിടന്ന ഇയാളെ പൊലീസും മറ്റും അനുനയിപ്പിച്ച്​ പഞ്ചായത്തി​ൻെറ കീഴിൽ ഒരു അംഗൻവാടിയിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലാക്കിയാണ്​ താൽക്കാലികമായി പ്രശ്​ന പരിഹാരം ഉണ്ടാക്കിയത്​. പൊലീസ്​ ​കേസും എടുത്തു​. എന്നാൽ, ഇയാളുടെ കോവിഡ്​ പരിശോധന ഫലം ലഭ്യമായാലേ എല്ലാവർക്കും ശരിക്കും ആശ്വാസിക്കാനാകൂ എന്ന അവസ്ഥയാണിപ്പോൾ. സാമൂഹിക വ്യാപനം; നാട്ടിലിറങ്ങി പരിശോധന കൊടുങ്ങല്ലൂർ: കോവിഡി​ൻെറ സാമൂഹിക വ്യാപന സാധ്യത കണ്ടെത്താൻ നാട്ടിലിറങ്ങി പരിശോധന. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം ചന്തയിലെ ചുമട്ടുതൊഴിലാളികളുടെ സ്രവം ശേഖരിച്ചായിരുന്നു മേഖലയിലെ തുടക്കം. കൊടുങ്ങല്ലൂർ താലൂക്ക്​ ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി. റോഷ്, ഡോ. മയൂഖ് എന്നിവരുടെ നേതൃത്വത്തിലാണ് സർവയിലൻസ് ടെസ്​റ്റ്​ നടത്തിയത്. കോട്ടപ്പുറം ചന്തയിൽ നടന്ന ക്യാമ്പിൽ 60 പേരുടെ സ്രവം ശേഖരിച്ചതായി ഡോ. റോഷ് അറിയിച്ചു. അന്തർ സംസ്ഥാന തൊഴിലാളികൾ, സംസ്ഥാനത്തിന് പുറത്തുപോയി വന്നവർ എന്നിവരുടെ സ്രവം പരിശോധിക്കുമെന്നും ഇതിനു പുറമെ രോഗലക്ഷണമുള്ളവർ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ, മാധ്യമപ്രവർത്തകർ, പൊലീസ് തുടങ്ങിയവരുടെ സ്രവവും പരിശോധനക്ക്​ ശേഖരിക്കുമെന്നും വിവരമുണ്ട്. ഫോട്ടോ tk kodungallur sravam seekarikkal കോട്ടപ്പുറം മാർക്കറ്റിൽ തൊഴിലാളികളുടെയും മറ്റും സ്രവം ശേഖരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.