വട്ടേക്കാട് സ്വദേശിക്ക്​ കോവിഡ്; അറുപതോളം പേർ നിരീക്ഷണത്തിൽ

എലവഞ്ചേരി: തമിഴ്നാട് ദിണ്ഡിഗലിൽ ബാങ്ക് ജീവനക്കാരനായ വട്ടേക്കാട് സ്വദേശിക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്​ രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലുണ്ടായിരുന്ന അറുപതോളം പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. കൂടെ ജോലി ചെയ്യുന്ന ആൾക്ക്​ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്​ മറ്റ്​ ജീവനക്കാരിൽ പരിശോധന നടത്തിയപ്പോഴാണ് ഇദ്ദേഹത്തിന്​ കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ അരുവന്നൂർ പറമ്പിലെ ബാർബർ ഷോപ്പിൽ എത്തിയതായി സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനം ആരോഗ്യ വകുപ്പ് അടപ്പിച്ചു. റൂട്ട് മാപ്പ് തയാറാക്കുന്ന ശ്രമത്തിലാണിപ്പോൾ. പ്രാഥമിക സമ്പർക്കത്തിലുള്ള ഒരാൾ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനവും അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ പരിശോധന നടക്കുന്നതായി എലവഞ്ചേരി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.