തൃശൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ വീണ്ടും പ്ലാസ്മ തെറപ്പി

തൃശൂർ: ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന ഒരു കോവിഡ് രോഗിക്കുകൂടി പ്ലാസ്മ തെറപ്പി നൽകി. കോവിഡ് രോഗമുക്തി നേടിയ ഒല്ലൂർ സ്വദേശി എം.കെ. രതീഷാണ് മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ എത്തി പ്ലാസ്മ ദാനം ചെയ്തത്. മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ ഒരുമാസത്തിനിടെ മൂന്നു കോവിഡ് രോഗികൾക്കാണ്​ പ്ലാസ്മ നൽകിയത്​. ചെന്നൈയിൽ സ്വർണപ്പണി ചെയ്യുന്ന രതീഷ് മറ്റൊരാളുടെ കൂടെ ബൈക്കിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് കോവിഡ് പിടിപെട്ടത്. തൃശൂർ ഗവ. മെഡിക്കൽ കോളജ് കോവിഡ് വാർഡിൽ ചികിത്സ ലഭിച്ചശേഷം ജൂൺ ഏഴിന് ആശുപത്രി വിട്ടു. 14 ദിവസം ക്വാറൻറീനിൽ വീട്ടിൽ കഴിഞ്ഞ ശേഷമാണ് രതീഷ് ബ്ലഡ് ബാങ്കിൽ എത്തി പ്ലാസ്മ നൽകിയത്. കോവിഡ് രോഗി എന്ന നിലയിൽ സമൂഹത്തിൽനിന്ന് വലിയ അവഗണനയും ഒറ്റപ്പെടുത്തലും നേരിട്ടതിലുള്ള മധുരപ്രതികാരമാണ് ത​ൻെറ പ്ലാസ്മാദാനം എന്ന് രതീഷ് പറഞ്ഞു. രോഗമുക്തി നേടിയവർ പ്ലാസ്മ ദാനം ചെയ്യാൻ തയാറായി വരുന്നത് ഏറെ സന്തോഷകരമാണെന്ന് ബ്ലഡ് ബാങ്ക് മേധാവി ഡോ. ഡി. സുഷമ പറഞ്ഞു. പ്ലാസ്മ ശേഖരണ പ്രക്രിയക്ക്​ ഡോ. പി.കെ. ഇന്ദു, സയൻറിഫിക് അസി. സാജു എൻ. ഇട്ടീര എന്നിവർ നേതൃത്വം നൽകി. കാപ്ഷൻ tcg ratheesh പ്ലാസ്മ ദാതാവ് എം.കെ. രതീഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.