വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ പി​ടി​യി​ലാ​യ പ്ര​തി ഹൈ​ദ്രോ​സ് കു​ട്ടി​യും തൊ​ണ്ടി സാ​ധ​ന​ങ്ങ​ളും

വഴിക്കടവ് എക്സൈസ് ചെക്ക് പോസ്​റ്റിൽ 10 ലക്ഷം രൂപയും മദ്യവും പിടികൂടി,ലോറിയും പിടിച്ചെടുത്തു

വ​ഴി​ക്ക​ട​വ്: കേ​ര​ള അ​തി​ർ​ത്തി​യാ​യ വ​ഴി​ക്ക​ട​വ് ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക് പോ​സ്​​റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ രേ​ഖ​ക​ളി​ല്ലാ​തെ അ​രി ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന 10 ല​ക്ഷം രൂ​പ​യും ഒ​മ്പ​ത്​ കു​പ്പി തെ​ലു​ങ്കാ​ന മ​ദ്യ​വും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പൊ​ന്നാ​നി ചെ​റു​വ​ല്ലൂ​ർ കു​റു​പ്പ​ത്ത് വ​ള​പ്പി​ൽ ഹൈ​ദ്രോ​സ് കു​ട്ടി​യെ (49) അ​റ​സ്​​റ്റ് ചെ​യ്തു.

ലോ​റി​യും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. ജ​യ​പ്ര​കാ​ശി​െൻറ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ പി​ടി​കൂ​ടി​യ​ത്. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ കെ.​എം. ശി​വ​പ്ര​കാ​ശ്‌, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സാ​ഗീ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, അ​നൂ​പ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ചെ​ക്ക് പോ​സ്​​റ്റി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ എ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

Tags:    
News Summary - 10 lakh and liquor seized during check Vazhikkadavu excise check post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.