ഷ​ബീ​ബ് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ പു​ലി​യു​ടെ ചി​ത്രം

പുത്തരിപ്പാടത്ത് പുള്ളിപ്പുലിയിറങ്ങി

വ​ഴി​ക്ക​ട​വ്: കാ​ര​ക്കോ​ട് പു​ത്ത​രി​പ്പാ​ട​ത്ത് പു​ള്ളി​പ്പു​ലി ഇ​റ​ങ്ങി. പു​ത്ത​രി​പ്പാ​ടം ശ്മ​ശാ​ന റോ​ഡി​ലെ അ​മ്പാ​ട് കു​ടി​യി​ൽ ഷ​ബീ​ബ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച വീ​ട്ടു​മു​റ്റ​ത്തു​കൂ​ടെ ക​ട​ന്നു​പോ​യ പു​ള്ളി​പ്പു​ലി​യു​ടെ ചി​ത്രം മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി. ഷ​ബീ​ബി​ന്റെ വ​ള​ർ​ത്ത് പൂ​ച്ച​യെ ര​ണ്ടാ​ഴ്ച മു​മ്പ് മു​റ്റ​ത്ത് കൊ​ന്നി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. സ​മീ​പം പു​ലി​യു​ടെ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

വീ​ട്ടു​മു​റ്റ​ത്തെ മു​യ​ൽ​കൂ​ടി​ന് സ​മീ​പം പു​ലി​യു​ടെ​തെ​ന്ന് തോ​ന്നി​ക്കു​ന്ന കാ​ൽ​പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​രു​മ്പ് കൂ​ട്ടി​ലാ​ണ് മു​യ​ലു​ക​ളെ വ​ള​ർ​ത്തി​യി​രു​ന്ന​ത്. സം​ശ​യം തോ​ന്നി​യ ശ​ബീ​ബ് ര​ണ്ടു ദി​വ​സ​മാ​യി രാ​ത്രി കാ​വ​ലി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​ല​ർ​ച്ച പു​ലി ന​ട​ന്നു​പോ​കു​ന്ന​ത് ക​ണ്ട​ത്. പു​ലി ഇ​റ​ങ്ങി​യ​ത​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്. 

Tags:    
News Summary - leopard came down in Puttaripadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.