Posted On
date_range Updated On
date_range യുവാവ് കഞ്ചാവുമായി പിടിയിൽ
വണ്ടൂർ: കാറിൽ 140 ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ വാണിയമ്പലം മുടപ്പിലാശേരി മാമ്പറമ്പ് വീട്ടിൽ ശ്രീയേഷ് (22) എക്സൈസിെൻറ പിടിയിലായി. കൂടെയുണ്ടായിരുന്ന കേസിലെ ഒന്നാം പ്രതിയും നീലാഞ്ചേരി കിളിക്കുന്ന് സ്വദേശി കൂരിയോടൻ രാഹുൽ (24) ഓടി രക്ഷപ്പെട്ടു.
മുടപ്പിലാശേരി ഭാഗത്ത് വൈകീട്ട് നടത്തിയ പരിശോധനക്കിടെയാണ് റോഡരികിൽ നിർത്തിയിട്ട കാർ ശ്രദ്ധയിൽപ്പെട്ടത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട രാഹുൽ ഓടി രക്ഷപ്പെടുകയായിരുന്നു.
കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.