പൊതുയിടങ്ങൾ സ്വന്തമാക്കാൻ രാത്രി നടന്ന്​ സ്​ത്രീകൾ - വിഡിയോ

മലപ്പുറം: പൊതുയിടങ്ങൾ സ്വന്തമാക്കാൻ വണ്ടൂരിലും രാത്രി നടന്ന് സ്ത്രീകൾ. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.കെ. സാജിത ഉദ്ഘാടനം ചെയ്തു.

10.30ഓടെയാണ് അമ്പതോളം വരുന്ന സ്ത്രീകൾ ജംഗ്ഷനിലെത്തിയത്. മെഴുക് തിരി തെളിയിക്കൽ, ജംഗ്ഷനിൽ ഒത്തുചേരൽ എന്നിവയുണ്ടായി.

നാലു സംഘങ്ങളായി തിരിഞ്ഞ്​ ജംഗ്​ഷനിലെ നാലു റോഡിലൂടെയും നടന്ന സ്ത്രീകൾ തിരിച്ചെത്തി അനുഭവങ്ങൾ പങ്കുവെച്ചു. പലർക്കും ഇത്​ നവ്യാനുഭമായി. പൊതുയിടം സ്വന്തമാക്കാനും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും വനിതാ ശിശു വികസന വകുപ്പാണ് രാത്രി നടത്തം സംഘടിപ്പിച്ചത്​.

പഞ്ചായത്ത് ക്ഷേമകാര്യ സ്​ഥിരംസമിതി ചെയർപേഴ്സൻ കെ. തസ്നിയാബാനു അധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ കെ.എം. ജയഗീത, ഐ.സി.ഡി.എസ്​ സൂപ്പർവൈസർ കെ. വിനോദിനി തുടങ്ങിയവർ നേതൃത്വം നൽകി.


Tags:    
News Summary - Women walking at night to own public spaces - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.