Posted On
date_range Updated On
date_range വണ്ടൂർ വാഹനാപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
വണ്ടൂർ: വണ്ടൂർ പാണ്ടിക്കാട് റോഡിൽ അമിത വേഗതയിൽ ദിശതെറ്റി എത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരാട് കാഞ്ഞിരംപാടം ഉമ്മമ്പുറം വിഷ്ണുവാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 10.15ഓടെയാണ് അപകടം. നിയന്ത്രണവിട്ടെത്തിയ കാർ, ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാരാട് സ്വദേശിയായ ഉണ്ണികൃഷ്ണൻ പരിക്കുകളോടെ ചികിത്സയിലാണ്. പാണ്ടിക്കാട് ഭാഗത്തു നിന്നു നിയന്ത്രണം വിട്ടെത്തിയ കാറാണ് എതിർദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്.
കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.