പരിക്കേറ്റ പള്ളിപ്പടി മോയിക്കല്‍ അബ്ദുൽ റസാഖ്
വണ്ടൂര്‍: റോഡിന് കുറുകെ ചാടിയ പന്നിയിടിച്ച് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. പൂക്കോട്ടുംപാടം പള്ളിപ്പടിയിലെ മോയിക്കല്‍ അബ്ദുൽ റസാഖ് (38), മാതാവ് ആമിന (62), റസാഖിന്റെ മകന് റയാന് അല്‍ മുഹമ്മദ് (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പൂക്കോട്ടുംപാടം-വണ്ടൂര്‍ പാതയില്‍ ശാന്തി അത്താണിക്കല്‍ കയറ്റത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. വണ്ടൂരില്‍ നിന്നും വരികയായിരുന്ന റസാഖിന്റെ സ്കൂട്ടറിൽ പന്നി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റസാഖും മകനും റോഡിന് പുറത്തേക്കു തെറിച്ചു വീണു. കൈവിരലുകള്‍ അറ്റുതൂങ്ങിയ റസാഖിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മാതാവും മകനും ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.