കാട്ടുപന്നികളെ കെണിവെച്ച് പിടിച്ച ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടിയപ്പോൾ
കാട്ടുപന്നികളെ പിടിച്ച് ഇറച്ചിയാക്കിയ ഏഴംഗ സംഘം പിടിയിൽ
വണ്ടൂർ (മലപ്പുറം): കാട്ടുപന്നികളെ കെണിവെച്ച് പിടിച്ച് ഇറച്ചിയാക്കിയ സംഘം വനംവകുപ്പിെൻറ പിടിയിൽ. ഇവരുടെ വീടുകളിൽനിന്ന് വേവിച്ചതും അല്ലാത്തതുമായ ആറ് കിലോ കാട്ടുപന്നിയിറച്ചിയും ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തികളും പിടിച്ചെടുത്തു.
വാണിയമ്പലം മങ്ങംപാടം സ്വദേശികളായ കെ. വിനോദ് (41), എം.വി. സജീവ് മങ്ങംപാടത്ത് (40), എം. നിമേഷ് (35), കെ. അനിൽകുമാർ (36), കെ. വിനിഷ് (32), കെ. ഷാജി (42), ടി. സന്ദീപ് (35) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വിജിലൻസ് ഡി.എഫ്.ഒ പി. ധനേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ നിലമ്പൂർ വനം വിജിലൻസ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഗ്രേഡ് ഓഫിസർ വി. രാജേഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
സജീവെൻറ പറമ്പിലാണ് കാട്ടുപന്നിയെ പിടിക്കാൻ കെണി വെച്ചിരുന്നത്. കാട്ടുപന്നികളെ പിടിച്ച് വിൽക്കുന്ന സംഘമാണിതെന്ന് വനപാലകർ പറഞ്ഞു. വനം വിജിലൻസ് ബി.എഫ്.ഒമാരായ എ.എൻ. രജീഷ്, സി.കെ. വിനോദ്, കരുവാരകുണ്ട് വനം സ്റ്റേഷനിലെ എസ്.എഫ്.ഒ ലാൽ വി. നാഥ്, ബി.എഫ്.ഒമാരായ പി.ജെ. മുത്തലിബ്, വിനീത, സനിൽ കുമാർ, രാജേഷ് നെടുങ്കയം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.