വ്യക്തമായ സത്യവാങ്മൂലമില്ലെന്ന്; കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ യുവാവുമായി നടുറോഡിൽ പൊലീസ് കൈയാങ്കളി VIDEO

മലപ്പുറം: ട്രിപ്പിൾ ലോക്ഡൗണിൽ മത്സ്യം വാങ്ങാനെത്തിയ യുവാവിനെ വ്യക്തമായ സത്യവാങ്മൂലമില്ലെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് കൈയാങ്കളിക്കിടയാക്കി. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നായിപ്പാടൻ ബാദുഷയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൽസ്യം വാങ്ങാനാണ് വാണിയമ്പലത്തെത്തിയതെന്ന് ബാദുഷ പറഞ്ഞെങ്കിലും വ്യക്തമായ സത്യവാങ്മൂലമില്ലെന്ന് പറഞ്ഞ് ഇരുചക്രവാഹനം കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇത് യുവാവ് തടസ്സപ്പെടുത്തിയതോടെ നടുറോഡിൽ പൊലീസുമായി കൈയാങ്കളിയായി.

തുടർന്ന്, കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബാദുഷയെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. ആറ് പൊലീസുകാർ ചേർന്ന് ബലം പ്രയോഗിച്ച് യുവാവിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Full View

യുവാവ് പൊലീസിൻെറ കൃത്യനിർവഹണം തടസപ്പെടുത്തിയതായി സി.ഐ ദിനേശ് കോറോത്ത് പറഞ്ഞു. എന്നാൽ, പൊലീസ് നടപടി അതിരുവിട്ടെന്ന ആരോപണവും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

Tags:    
News Summary - Police clash with youth in wandoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.