റോ​ഡ​രി​കി​ലെ ചെ​ടി​ച്ച​ട്ടി​ക​ൾ മോ​ഷ്ടി​ക്കു​ന്ന​യാ​ളു​ടെ

ചി​ത്രം സി.​സി.​ടി.​വി​യി​ൽ

പ​തി​ഞ്ഞ​പ്പോ​ൾ

ചെ​ടി​ക്ക​ള്ള​ൻ സി.​സി.​ടി.​വി​യി​ൽ കു​ടു​ങ്ങി

വ​ണ്ടൂ​ർ: ടൗ​ണി​ൽ റോ​ഡ​രി​കി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച പൂ​ച്ചെ​ടി​ക​ൾ മോ​ഷ്ടി​ക്കു​ന്ന വി​രു​ത​ൻ സി.​സി.​ടി.​വി​യി​ൽ കു​ടു​ങ്ങി. മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ണ്ടൂ​ർ കാ​ളി​കാ​വ് റോ​ഡി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​യ റ​ഹീ​സും ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ഹീ​റും ചേ​ർ​ന്നാ​ണ് കാ​ളി​കാ​വ് റോ​ഡി​ലെ നാ​ൽ​പ​തോ​ളം ചെ​ടി​ക​ൾ​ക്ക് ദി​വ​സ​വും ന​ന​ക്കു​ന്ന​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് ദി​വ​സ​വും ചെ​ടി​ച്ച​ട്ടി​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് ക​ട​യി​ലെ സി.​സി.​ടി.​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പു​ല​ർ​ച്ചെ​യെ​ത്തി ചെ​ടി​ച്ച​ട്ടി​ക​ൾ വി​ദ​ഗ്ധ​മാ​യി മോ​ഷ്ടി​ക്കു​ന്ന​യാ​ളെ ക​ണ്ട​ത്. ടെ​ൻ​ഡ​ർ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്വ​കാ​ര്യ വ്യ​ക്തി റോ​ഡ​രി​കി​ൽ പൂ​ച്ചെ​ടി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ടി​ക​ൾ സം​ര​ക്ഷി​ച്ചു​പോ​രു​ന്ന​ത്. സ​മാ​ന​രീ​തി​യി​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച ചെ​ടി​ച്ച​ട്ടി​ക​ൾ മോ​ഷ​ണം പോ​കു​ന്ന​തും ചെ​ടി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

Tags:    
News Summary - Plant thief caught on CCTV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.