വ​ണ്ടൂ​ർ മ​ര​ക്കു​ലം​കു​ന്നി​ൽ പൈ​പ്പു​ക​ൾ പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​വു​ന്നു

പൈ​പ്പ് പൊ​ട്ട​ൽ തു​ട​ർ​ക്ക​ഥ; ശു​ദ്ധ​ജ​ലം റോ​ഡ​രി​കി​ലൂ​ടെ ഒ​ഴു​ക്കി ജ​ല അ​തോ​റി​റ്റി​യു​ടെ അ​നാ​സ്ഥ

വ​ണ്ടൂ​ർ: വേ​ന​ൽ ക​ടു​ക്കു​മ്പോ​ഴും ശു​ദ്ധ​ജ​ലം റോ​ഡ​രി​കി​ലൂ​ടെ ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ് ജ​ല അ​തോ​റി​റ്റി​യു​ടെ അ​നാ​സ്ഥ. മ​ര​ക്ക​ലം​കു​ന്നി​ൽ മൂ​ന്നി​ല​ങ്ങ​ളി​ലാ​ണ് ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​ത്. അ​ധി​കൃ​ത​രെ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യി​ട്ടും പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തോ​ള​മാ​യി റോ​ഡ​രി​കി​ലൂ​ടെ ഇ​ത്ത​ര​ത്തി​ൽ ശു​ദ്ധ​ജ​ലം ഒ​ഴു​കി ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.

മ​ര​ക്ക​ലം​കു​ന്നി​ലെ പ​ള്ള​ത്ത് പ്ര​ഭു​വി​ന്റെ വീ​ടി​നു മു​ന്നി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം അ​ധി​കൃ​ത​രെ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ടും പൈ​പ്പ് പൊ​ട്ടി. തൊ​ട്ട​ടു​ത്താ​യി മ​റ്റു ര​ണ്ടി​ട​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ൽ പൈ​പ്പു​ക​ൾ പൊ​ട്ടി ജ​ല​മൊ​ഴു​കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - Pipe burst sequel- Negligence of the water authority by flowing clean water through the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.