വണ്ടൂർ പള്ളിക്കുന്നിൽ ജീപ്പ് നിയന്ത്രണംവിട്ടുണ്ടായ അപകടം
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ജീപ്പ് കാറുകളിൽ ഇടിച്ചു
വണ്ടൂർ: ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് നിയന്ത്രണംവിട്ട ജീപ്പ് റോഡരികിൽ നിർത്തിയിട്ട കാറുകളിൽ ഇടിച്ചു കയറി.ചെറുകോട് ഭാഗത്തുനിന്ന് വണ്ടൂരിലേക്കു വരുകയായിരുന്ന ജീപ്പാണ് പള്ളിക്കുന്നിൽ അപകടത്തിൽപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയായിരുന്നു സംഭവം. വയനാട് പുൽപള്ളി സ്വദേശി സ്കറിയയുടെ ജീപ്പാണ് നിയന്ത്രണംവിട്ടത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ നിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് കാറുകളിൽ യാത്രക്കാരില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.