‘സല്യൂട്ടി’ൽ ദുൽഖർ സൽമാനൊപ്പം നാസർ മാസ്റ്റർ
Posted On
date_range Updated On
date_range ദുൽഖറിന്‍റെ 'സല്യൂട്ടി'ൽ തിളങ്ങി നാസർ മാസ്റ്റർ
വണ്ടൂർ: ദുൽഖർ സൽമാൻ നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'സല്യൂട്ടി'ൽ മികച്ച വേഷം ചെയ്യാനായതിന്‍റെ സന്തോഷത്തിലാണ് വണ്ടൂർ സ്വദേശി മുക്കണ്ണൻ അബ്ദുൽ നാസർ എന്ന നാസർ കറുത്തേനി. ഒ.ടി.ടി പ്ലാറ്റ്ഫോമായ സോണി ലീവിൽ റിലീസ് ചെയ്ത ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പതിവ് സമവാക്യങ്ങളിൽനിന്ന് മാറി സഞ്ചരിക്കുന്ന ചിത്രമാണെന്ന് ഇദ്ദേഹം പറയുന്നു.
വണ്ടൂർ ഗേൾസ് സ്കൂളിൽ എൽ.പി വിഭാഗം അറബിക് അധ്യാപകനായ നാസർ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചത് സ്കൂളിൽ പോലും പലർക്കുമറിയില്ല. KL 10, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി, കുരുതി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം കണ്ടാണ് കൂടുതൽ അവസരങ്ങളെത്തുന്നത്. സല്യൂട്ടിലെ ദുൽഖർ സൽമാനുമൊത്തുള്ള രംഗങ്ങൾ തിരുവനന്തപുരം ആയിരംവല്ലിയിൽ വച്ചാണ് ചിത്രീകരിച്ചത്.
തെരുവുനാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് സജീവമായത്. തുടർന്ന് സലാം കൊടിയത്തൂരിന്‍റെ ഹോം സിനിമകളിൽ സജീവമായി. സുരേഷ് ഗോപി ചിത്രമായ പാപ്പനിൽ സ്കൂൾ തുറന്ന ഉടനെയാണ് അവസരമെത്തിയത് എന്നതിനാൽ ഒഴിവാക്കേണ്ടി വന്നതായും നാസർ മാഷ് പറഞ്ഞു. പൃഥ്വിരാജിനൊപ്പമാണ് അടുത്ത ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.