തരംഗമായി മലപ്പുറത്തെ ബാളും ഗോളും

വണ്ടൂർ: 17കാര​െൻറ സംവിധാനത്തിൽ മലപ്പുറം ഫുട്ബാൾ ആവേശത്തിെൻറ കിസ്സ പറയുന്ന ഗാനംകൂടി തരംഗമാകുന്നു. എസ്സാർ മീഡിയ അവതരിപ്പിക്കുന്ന നമ്മളെ ബാളും ഇങ്ങളെ ഗോളും എന്ന മ്യൂസിക് വിഡിയോയാണ് സംഗീതാസ്വാദകരും ഫുട്ബാൾ പ്രേമികളും നെഞ്ചേറ്റുന്നത്.

ആത്തിഫ് കാട്ടുമുണ്ടയുടെ സംവിധാനത്തിൽ സുരേഷ് ഭീമനാടാണ് വിഡിയോ നിർമിച്ചിരിക്കുന്നത്.

കാൽപന്തി​െൻറ പോരിശ നേരിട്ടറിയാൻ മലപ്പുറത്തേക്കുള്ള ക്ഷണമാണ് ദീപക് റാം രചന നിർവഹിച്ച ഈ പാട്ടിലുള്ളത്. ശ്വേത അശോകി​െൻറ ഗാനാലാപനവും മനു ഗോപിനാഥിെൻറ സംഗീതവും ആരാധകരുടെ മനസ്സിൽ ഫുട്ബാൾ താളം മുറുക്കും.

യാസിർ അഷ്റഫ് ഓർകസ്ട്രയും ഷഫീഖ് കാരാട് എഡിറ്റിങ്ങും നിർവഹിച്ച പാട്ടിന് നിസാം സപ്പിയാണ് ദൃശ്യാവിഷ്കാരം ഒരുക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.