ഫൈസ മാതാപിതാക്കളോടൊപ്പം
Posted On
date_range Updated On
date_range കരീം ഡോക്ടറുടെ പാത പിന്തുടരാൻ പേരമകൾ
വണ്ടൂർ: ആതുര സേവന രംഗത്തെ വണ്ടൂരിെൻറ ജനകീയ മുഖമായിരുന്ന അന്തരിച്ച ഡോ. പി. അബ്ദുൽ കരീമിെൻറ പാത പിന്തുടരാനുള്ള തീരുമാനത്തിലാണ് പേരമകൾ ഫൈസ യൂനസ്. ദേശീയ മെഡിക്കൽ പൊതുപ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 662 മാർക്ക് ഫൈസ നേടി.
കോവിഡ് കാലത്ത് ഓൺലൈൻ പരീശീലനത്തിലൂടെയാണ് മികച്ച നേട്ടം കൈവരിച്ചത്. അബ്ദുൽ കരീം ഡോക്ടറുടെ മൂത്ത മകനായ യൂനസ്-ഷെറിൻ ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ഫൈസ. ആശംസാ കാർഡ് നിർമാണം, ബോട്ടിൽ ആർട്ട്, കേക്കു നിർമാണം എന്നിവയിലും ഫൈസ കഴിവ് തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.