Posted On
date_range Updated On
date_range പച്ചക്കറിക്കച്ചവടത്തിെൻറ മറവിൽ കഞ്ചാവ് വിൽപന; വണ്ടൂർ സ്വദേശി പിടിയിൽ
വണ്ടൂർ: റോഡരികിലെ പച്ചക്കറിക്കച്ചവടത്തിെൻറ മറവിൽ കഞ്ചാവ് വിൽപന നടത്തിയയാൾ പിടിയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ കരിപ്പത്തൊടിക വീട്ടിൽ സമീർ (40) ആണ് എക്സൈസിെൻറ പിടിയിലായത്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടുവത്ത് മൂച്ചിക്കച്ചോലയിലെ പാതയോരത്തെ പച്ചക്കറി കച്ചവട കേന്ദ്രത്തിലും പ്രതിയുടെ ചെട്ടിയാമ്മലിലുളള വീട്ടിലും പരിശോധന നടത്തി.
രണ്ടിടത്തുമായി പൊതികളാക്കിയ 230 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ പിഴ ചുമത്തി ജാമ്യത്തിൽ വിട്ടു. പരിശോധനക്ക് കാളികാവ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.