Posted On
date_range Updated On
date_range പച്ചക്കറിക്കച്ചവടത്തിെൻറ മറവിൽ കഞ്ചാവ് വിൽപന: ഒരാൾ പിടിയിൽ
വണ്ടൂർ: റോഡരികിലെ പച്ചക്കറി കച്ചവടത്തിെൻറ മറവിൽ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന സൂചനയെ തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ എം.ഒ. വിനോദിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിൽ.
നടുവത്ത് മൂച്ചിക്കൽ ഭാഗത്തുള്ള പച്ചക്കറി വിൽപനകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ കടയിൽനിന്ന് 50 ഗ്രാമും വീട്ടിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാമും കഞ്ചാവ് പിടികൂടി.
പച്ചക്കറി വിൽപനയുടെ മറവിൽ ചെറിയ പൊതികളാക്കി ആവശ്യക്കാർക്ക് കഞ്ചാവ് നൽകുന്നതായിരുന്നു രീതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.