Posted On
date_range Updated On
date_range നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് കടയിലേക്ക് കയറി
വണ്ടൂർ: നിയന്ത്രണം വിട്ടെത്തിയ കാർ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച്, സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കാരാട് സ്വദേശികളായ ഉണ്ണികൃഷ്ണൻ, വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10.15ന് വണ്ടൂർ പാണ്ടിക്കാട് റോഡിലാണ് സംഭവം.
പാണ്ടിക്കാട് ഭാഗത്തു നിന്നു നിയന്ത്രണം വിട്ടെത്തിയ കാറാണ് എതിർദിശയിലെ ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. കാറിൽ സത്രീകളും കുട്ടികളുമുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് നിഗമനം. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ആദ്യം നിംസ് ഹോസ്പിറ്റലിലും പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.