നടുവത്ത് ചെമ്മരത്ത് പെട്രോൾ പമ്പിന് സമീപം അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസും കാറും
Posted On
date_range Updated On
date_range ബസും കാറും കൂട്ടിയിടിച്ച് അപകടം; അശ്രദ്ധമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ കേസ്
വണ്ടൂർ: നടുവത്ത് ചെമ്മരത്ത് പെട്രോൾ പമ്പിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച 4.15ഓടെ ആയിരുന്നു അപകടം.
വഴിക്കടവിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്ആർ.ടി.സി ബസും ചെറുകോട്ടുനിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോകുന്നവർ സഞ്ചരിച്ചിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ബസിന്റെ വലത് വശത്ത് ഇടിക്കുകയായിരുന്നു. അഞ്ചു പേർ കാറിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻവശം പാടെ തകർന്നു. അശ്രദ്ധമായി വാഹനമോടിച്ചതിന് കാർ ഡ്രൈവർക്കെതിരെ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.