Posted On
date_range Updated On
date_range ബൈക്ക് മോഷണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
വണ്ടൂർ: നടുവത്ത് ബൈക്ക് മോഷണക്കേസിലെ പ്രതികളെ പിടികൂടിയതായി സൂചന. ഐ.ടി ട്രേഡേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരനായ സ്വാലിഹിെൻറ വാഹനമാണ് മോഷണംപോയത്. മോഷ്ടാക്കളായ വണ്ടൂർ സ്വദേശികളെന്നു കരുതുന്നവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു.
പ്രദേശത്തെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് േമാഷണം നടത്തുന്നതിെൻറ ദൃശ്യങ്ങളാണ് ലഭിച്ചത്.വൈകീട്ട് ബൈക്ക് എടുക്കാൻ നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ സ്ഥാപനത്തിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ രണ്ടുപേർ ഓട്ടോയിൽ വന്നിറങ്ങി ബൈക്ക് എടുത്തുകൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി. സ്വാലിഹിെൻറ പരാതിയിൽ വണ്ടൂർ പൊലീസ് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.