സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ മോ​ഷ്​​ടാ​വി​െൻറ ചി​ത്രം (നി​ൽ​ക്കു​ന്ന​യാ​ൾ)

ക​ട​യ്ക്കു മു​ന്നിൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​യി

വ​ണ്ടൂ​ർ: ക​ട​യ്ക്കു മു​ന്നിൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ​ണം പോ​യി. രാ​ത്രി എ​ട്ട് മ​ണി​യോ​ടെ വ​ണ്ടൂ​ർ ജ​ങ്​​ഷ​നി​ലാ​ണ്​ സം​ഭ​വം. അ​ങ്ങാ​ടി​പൊ​യി​ൽ ബ​സ് സ്​​റ്റാ​ൻ​ഡ്​ പ്ര​വേ​ശ​ന ഭാ​ഗ​ത്തെ സു​പ്രി​യ മെ​ഡി​ക്ക​ൽ​സ് ഉ​ട​മ എ​റി​യാ​ട് സ്വ​ദേ​ശി ക​ല്ലി​ങ്ങ​ൽ റ​ഹ്മ​ത്തു​ല്ല​യു​ടെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. മെ​ഡി​ക്ക​ൽ ഷോ​പ്പി​ന് സ​മീ​പം വ​ണ്ടി നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. അ​തേ​സ​മ​യം, ചാ​വി ഊ​രി എ​ടു​ക്കാ​ൻ ഉ​ട​മ മ​റ​ന്നി​രു​ന്നു.

മോ​ഷ്​​ടാ​വ​ി​െൻറ ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ചു വ​രു​ന്ന​താ​യി ഭാ​വി​ച്ച് മോ​ഷ്​​ടാ​വ് ബൈ​ക്കു​മാ​യി പോ​കു​ന്ന​താ​ണ് സി.​സി ടി.​വി​യി​ൽ തെ​ളി​ഞ്ഞി​ട്ടു​ള്ള​ത്. വ​ണ്ടൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - bike parked in front of the shop was stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.