45 വർഷം പഴക്കമുള്ള റേഡിയോ മോഷണം പോയി

വണ്ടൂർ: നടുവത്ത് മൂച്ചിക്കലിൽ റേഡിയോ മോഷണം പോയി. കിഴക്ക് വീട്ടിൽ ഗോവിന്ദൻകുട്ടിയുടെയും ചേലക്കാട്ട് സുന്ദര​െൻറ ചായക്കടയിലെ 45 വർഷം പഴക്കമുള്ള റേഡിയോയാണ് മോഷണം പോയത്.

ഞായറാഴ്ച വെളുപ്പിന് കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മറ്റു സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല.

1976ൽ സുന്ദര​െൻറ സഹോദരീ ഭർത്താവ് കരുവകളത്തിൽ ഗോപാലകൃഷ്ണാണ് ചായക്കട തുടങ്ങുന്നത്. 1982ൽ ഗോപാലകൃഷ്ണൻ നടുവത്ത് ടൗണിൽ മറ്റൊരു കട ആരംഭിച്ചപ്പോൾ ഗ്രാമ പ്രദേശമായ മൂച്ചിക്കലിലെ കട ഗോവിന്ദൻകുട്ടിയും സുന്ദരനും ഏറ്റെടുക്കുകയായിരുന്നു.

ഗോപാലകൃഷ്ണൻ കട ആരംഭിക്കുന്ന സമയത്താണ് 500 രൂപക്ക് റേഡിയോ വാങ്ങിയത്. ഇപ്പോൾ 5000 രൂപ വരെ മോഹവില പറഞ്ഞവരുണ്ട്.

എന്നാൽ, കൊടുത്തിരുന്നില്ല. ആറ് ബാറ്ററിയിലും വൈദ്യുതിയിലും പ്രവർത്തിക്കുമായിരുന്നു. ഗോവിന്ദൻ കുട്ടിയും സുന്ദരനും വണ്ടൂർ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.