തിരുനാവായ: കുറ്റിപ്പുറം, തിരുനാവായ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ തോട്ടായ് പാലത്തിനു സമീപം ഞായറാഴ്ച രാത്രി പാളംതെറ്റിയ ചരക്ക് ട്രെയിനിന്റെ എൻജിൻ തിങ്കളാഴ്ച പുലർച്ച പാളം നന്നാക്കി മാറ്റിയിട്ടു. തിരുനാവായ അൺലോഡിങ് യാർഡിലേക്ക് സിമന്റ് ലോഡുമായി എത്തിയ ഗുഡ്സ് വാഗന്റെ എൻജിനാണ് പാളം തെറ്റിയത്. ഞായറാഴ്ച രാത്രി 7.30ഓടെയാണ് സംഭവം.
മൈസൂരിൽനിന്ന് തിരുനാവായ അൺലോഡിങ് യാർഡിലേക്ക് 24 ബോഗികളിൽ സിമന്റ് ലോഡുമായി എത്തിയതായിരുന്നു ചരക്കുവണ്ടി. യാർഡിൽനിന്ന് എൻജിൻ റിവേഴ്സ് ചെയ്യുന്നതിനിടെയാണ് ഗുഡ്സ് വാഗൺ പാളംതെറ്റിയത്.
ഒന്നര എൻജിനോളം പൂർണമായി പാളത്തിൽനിന്ന് തെന്നിമാറി. പാലക്കാട് അസി. മെക്കാനിക്കൽ എൻജിനീയർ രവീന്ദ്രൻ, സീനിയർ സെക്ഷൻ വിഭാഗം എൻജിനീയർമാരായ കെ. ഹാരിസ്, ജയേഷ് ശങ്കർ, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച പുലർച്ച എൻജിനുകൾ പാളത്തിൽനിന്ന് നീക്കംചെയ്തു.
അപകടം യാർഡിലേക്കുള്ള സ്പെഷൽ ലൈനിലായതിനാൽ പ്രധാന ലൈനിലെ ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചില്ല. എത്തിപ്പെടാൻ ഏറെ പ്രയാസമുള്ള സ്ഥലമായിരുന്നിട്ടും വിവരമറിഞ്ഞ് രാത്രി ഏറെ വൈകിയിട്ടും പരിസരവാസികളും സമീപവാസികളും ഓടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.