Posted On
date_range Updated On
date_range കോൺഗ്രസ് സ്ഥാനാർഥിനിർണയ യോഗത്തിൽ ബഹളം
തിരുനാവായ: പഞ്ചായത്ത് 11ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥി നിർണയയോഗത്തിൽ ബഹളം. സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷാജു മഠത്തിലിെൻറ പേര് മണ്ഡലം സെക്രട്ടറി സി.പി. ഇബ്രാഹീം നിർദേശിച്ചു.
ഉടനെ ബി.ജെ.പി പ്രവർത്തകനെന്ന് മറുഭാഗം ആരോപിക്കുന്ന ഒരാൾ ഇതിനെ പിന്താങ്ങി. അതോടെ യോഗം ബഹളത്തിൽ കലാശിക്കുകയും ഒരുവിഭാഗം പ്രവർത്തകർ ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. തുടർന്ന് ഇവർ കെ.പി. ലത്തീഫിനെ സ്വതന്ത്ര സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.