താനൂർ: തൂവൽ തീരത്ത് അർജന്റീന താരം ലയണൽ മെസ്സിയുടെ പടുകൂറ്റൻ കട്ടൗട്ടുയർത്തി ലോകകപ്പ് ആവേശം പകർന്ന് അർജന്റീന ഫാൻസ്. 80 അടി ഉയരമുള്ള പടുകൂറ്റൻ കട്ടൗട്ട് തീരദേശ പാതയിൽ യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പുതിയ കെ.എസ്.ആർ.ടി.സി സർവിസുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന തീരദേശ പാതയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽ തീരത്തെ മെസ്സിയെ കാണാൻ ഒട്ടേറെ പേരാണെത്തുന്നത്.
ലോകകപ്പിനെ വരവേൽക്കാൻ തിരൂരിൽ ആഘോഷ റാലി
തിരൂർ: ഖത്തർ ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനായി തിരൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ആരവം 22 ഫുട്ബാൾ ആഘോഷ റാലി സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലിന് പ്രമുഖ ക്ലബുകളുടെ അണിനിരത്തിയാണ് റാലി സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന ക്ലബുകളിൽ ഒന്നാം സമ്മാനത്തിന് അർഹരായവർക്ക് 10,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5,000 രൂപയും മൂന്നാം സ്ഥാനത്തിന് 3,000 രൂപയും കാഷ് അവാർഡ് നൽകും. ആഘോഷ റാലി കുറുക്കോളി മൊയ്തീൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. സമാപന പരിപാടി മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. റാലിയുടെ പ്രചാരണാർഥം ഷൂട്ടൗട്ട് മത്സരവും നടക്കും. വാർത്തസമ്മേളനത്തിൽ സി. ജൗഹർ, റാഫി തിരൂർ, നൗഷാദ് പരന്നേക്കാട്, പി.പി. അബ്ദുൽ റഹ്മാൻ, എം.കെ. ഷുക്കൂർ, അലി, ബഷീർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.