Posted On
date_range Updated On
date_range പുറങ്ങ് കൂരിയപ്പാടത്ത് പണം വെച്ച് ചീട്ടുകളി വ്യാപകം
മാറഞ്ചേരി (മലപ്പുറം): പുറങ്ങ് കൂരിയപ്പാടത്ത് പണം വെച്ചുള്ള ചീട്ട് കളി വ്യാപകമായതായി പരാതി. പാടത്തിന് സമീപത്തെ ഷെഡ് വാടകക്കെടുത്താണ് പകലിലും രാത്രിയിലും ചീട്ട് കളി നടക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പുറമെനിന്ന് ബൈക്കുകളിൽ എത്തുന്നവർ ലോക്ഡൗൺ ലംഘിച്ച് കൂട്ടംകൂടിയാണ് ചീട്ട് കളിക്കുന്നത്. പല തവണ കളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. കൂട്ടം കൂടി ബഹളം വെക്കുന്നതിനാൽ സമീപത്തെ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.