ചെ​ണ്ട​മേ​ള​വു​മാ​യി രാ​മ​പു​രം ടൗ​ണി​ല്‍ സ്ഥാ​നാ​ര്‍ഥി​ക​ളും പ്ര​വ​ര്‍ത്ത​ക​രും അ​ണി​നി​ര​ന്ന​പ്പോ​ള്‍

ചെണ്ടമേളവുമായി സ്ഥാനാര്‍ഥികള്‍

രാ​മ​പു​രം: ചെ​ണ്ട​മേ​ള​വു​മാ​യി രാ​മ​പു​രം ടൗ​ണി​ല്‍ ചെ​ണ്ട ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍ഥി​ക​ള്‍ അ​ണി​നി​ര​ന്നു. യു.​ഡി.​എ​ഫ് മു​ന്ന​ണി​യി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലു​ള്ള സ്ഥാ​നാ​ര്‍ഥി​ക​ളും പ്ര​വ​ര്‍ത്ത​ക​രു​മാ​ണ് അ​ണി​നി​ര​ന്ന​ത്.

മു​തി​ര്‍ന്ന കേ​ര​ള കോ​ണ്‍ഗ്ര​സ് നേ​താ​വും സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ വി.​എ. ജോ​സ് ഉ​ഴു​ന്നാ​ലി​ലാ​ണ് ചെ​ണ്ട ചി​ഹ്ന​ത്തി​ല്‍ രാ​മ​പു​രം ടൗ​ണ്‍ വാ​ര്‍ഡി​ല്‍നി​ന്ന്​ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഒ​ന്നാം വാ​ര്‍ഡി​ല്‍ ഇ.​എ​ന്‍. ദി​വാ​ക​ര​ന്‍ നീ​ണ്ടൂ​ര്‍, ര​ണ്ടാം വാ​ര്‍ഡി​ല്‍ സാ​ലി ജോ​ര്‍ജ്, മൂ​ന്നാം വാ​ര്‍ഡി​ല്‍ ജോ​ഷി ജോ​സ​ഫ്, നാ​ലാം വാ​ര്‍ഡി​ല്‍ ലി​സ​മ്മ മ​ത്ത​ച്ച​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, 18ാം വാ​ര്‍ഡി​ല്‍ മ​ഞ്​​ജു മാ​ര്‍ട്ടി​ന്‍ പു​ലി​പ്പ​റ​മ്പി​ല്‍, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് രാ​മ​പു​രം ഡി​വി​ഷ​നി​ല്‍ ജെ​സി സ​ജി മേ​ലേ​വീ​ട്ടി​ല്‍ എ​ന്നി​വ​രാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ല്‍നി​ന്ന്​ യു.​ഡി.​എ​ഫ് മു​ന്ന​ണി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​ക​ളും എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍ഥി​ക​ളും മ​ത്സ​ര രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണ്.

Tags:    
News Summary - Panchayat election 2020: Candidates in last lap of campaigning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.