പു​ന​ർ​ഗേ​ഹം ഭ​വ​ന സ​മു​ച്ച​യ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​ന്നാ​നി തു​റ​മു​ഖ വ​കു​പ്പ് എ​ൻ​ജി​നീ​യ​റെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധി​ക്കു​ന്നു

പൊന്നാനി തുറമുഖ വകുപ്പ് എൻജിനീയറെ കോൺഗ്രസ് ഉപരോധിച്ചു

പൊ​ന്നാ​നി: പൊ​ന്നാ​നി തു​റ​മു​ഖ​ത്തെ പു​ന​ർ​ഗേ​ഹം ഭ​വ​ന സ​മു​ച്ച​യ​ത്തി​ലെ വി​ള്ള​ൽ വീ​ണ വീ​ടു​ക​ളു​ടെ പു​റം​ഭാ​ഗം മാ​ത്രം തി​ടു​ക്ക​ത്തി​ൽ മി​നു​ക്കി ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​നു​ള്ള ക​രാ​റു​കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​ന്നാ​നി നി​യോ​ജ​ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​മു​ഖ വ​കു​പ്പ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു. ഭ​വ​ന സ​മു​ച്ച​യം സ​ന്ദ​ർ​ശി​ച്ച കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം വീ​ടു​ക​ൾ​ക്കു മു​ന്നി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്ന​തും ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ത്ത​തും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളും പു​ന​ർ​ഗേ​ഹം വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യും അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

മു​ൻ എം.​പി സി. ​ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ​രോ​ധ​ത്തി​ൽ വി. ​ച​ന്ദ്ര​വ​ല്ലി, മു​സ്ത​ഫ വ​ട​മു​ക്ക്, കെ.​എം. അ​ന​ന്ത​കൃ​ഷ്ണ​ൻ, എ. ​പ​വി​ത്ര​കു​മാ​ർ, എം. ​അ​ബ്ദു​ൽ ല​ത്തീ​ഫ്, എ​ൻ.​പി. ന​ബി​ൽ, കെ.​പി. അ​ബ്ദു​ൽ ജ​ബ്ബാ​ർ, പി. ​മാ​ധ​വ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ പൊ​ന്നാ​നി, ക​ബീ​ർ അ​ഴീ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Congress protest at Ponnani port department engineer's office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.