കിണറ്റില്‍ വീണ പൂച്ചകളെ ഫയര്‍ഫോഴ്​സ്​ രക്ഷിച്ചു

പൂ​ക്കോ​ട്ടും​പാ​ടം: കി​ണ​റ്റി​ല്‍ വീ​ണ പൂ​ച്ച​ക​ളെ ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ സി​വി​ല്‍ ഡി​ഫ​ന്‍സ് അം​ഗ​ങ്ങ​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി.

അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടേ​ക്കാ​ട് ആ​ന​പ്പ​ട്ട​ത്ത് അ​ഹ​മ്മ​ദു​കു​ട്ടി​യു​ടെ വീ​ട്ടു​പ​രി​സ​ര​ത്തെ കി​ണ​റ്റി​ല്‍ നി​ന്നാ​ണ് പൂ​ച്ച​ക​ളെ ക​ര​ക്കെ​ത്തി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യാ​ണ് ര​ണ്ട് പൂ​ച്ച​ക​ള്‍ കി​ണ​റ്റി​ല്‍ അ​ക​പ്പെ​ട്ട​ത്. ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തി​യ വീ​ട്ടു​കാ​ര്‍ പൂ​ച്ച​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല.

ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഫ​യ​ര്‍ഫോ​ഴ്‌​സ് നി​ല​മ്പൂ​ര്‍ യൂ​നി​റ്റി​നെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എം. ​അ​ബ്​​ദു​ല്‍ ഗ​ഫൂ​റി​െൻറ നി​ദേ​ശ​പ്ര​കാ​രം സി​വി​ല്‍ ഡി​ഫ​ന്‍സ് അം​ഗ​ങ്ങ​ളെ​ത്തി.

സു​ര​ക്ഷാ​വ​ല​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ഴ​മേ​റി​യ കി​ണ​റ്റി​ല്‍നി​ന്ന്​ പൂ​ച്ച​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സി​വി​ല്‍ ഡി​ഫ​ന്‍സ് അം​ഗ​ങ്ങ​ളാ​യ ഷം​സു​ദ്ദീ​ന്‍ കൊ​ള​ക്കാ​ട​ന്‍, കെ.​എം. അ​ബ്​​ദു​ല്‍ മ​ജീ​ദ്, കെ. ​ക​മ്മു അ​സ്​​ലം, കെ.​സി. ഷ​ബീ​ര്‍ അ​ലി, എം. ​മു​ഹ​മ്മ​ദ് റാ​ഷി​ഖ് എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

എ​ട​വ​ണ്ണ: പ​ത്ത​പ്പി​രി​യം കീ​ർ​ത്തി​ക്കു​ണ്ടി​ൽ സ​ജി​ത്തി​െൻറ വീ​ട്ടു​മു​റ്റ​ത്തെ 25 കോ​ൽ താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ ര​ണ്ട് പൂ​ച്ച​ക്കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ട​വ​ണ്ണ എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ഫോ​യ്സ് (ഇ.​ആ​ർ.​എ​ഫ്) യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്ന​ത്. പി.​പി. ഷാ​ഹി​ൻ, സി.​പി. ഹാ​രി​സ്, കെ. ​അ​ല​വി​ക്കു​ട്ടി, നി​ഷാ​ദ്, കെ. ​ഷ​ഫീ​ക്ക്, പി. ​ഷി​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.