യുവതിയുടെ കണ്ണിൽനിന്ന് വിരയെ നീക്കം ചെയ്തു

പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി സ്വദേശിനിയായ 23കാരിയുടെ കണ്ണിൽനിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തു. അബേറ്റ് എ.എസ് അൽസലാമ പെരിന്തൽമണ്ണ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഡെറോ ഫൈലേറിയ വിഭാഗത്തിൽപെട്ട വിരയെയാണ് എടുത്തുകളഞ്ഞത്.

ഡോ. ഹമീദ് ഉബൈദുല്ലയുടെ (എം.ഡി, ഓഫ്താൽമോളജി, എ.ഐ.ഐ.എം.എസ്) നേതൃത്വത്തിലെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. താഴത്തെ കൺപോളയിൽ ചെറിയ വീക്കമുണ്ടായതിനെ തുടർന്നാണ് യുവതി അബേറ്റ് എ.എസ് അൽസലാമ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സക്ക് ശേഷം യുവതിയെ ഡിസ്ചാർജ് ചെയ്തതായും സുഖമായതായും ഡോക്ടർമാർ വ്യക്തമാക്കി.

Tags:    
News Summary - The worm was removed from the woman's eye

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.