പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ കാദറലി സെവൻസ് ഫുട്ബാൾ ഉദ്ഘാടന മത്സരം കാണുന്നവർ
പെരിന്തൽമണ്ണ: നെഹ്റു സ്റ്റേഡിയത്തിൽ കാദറലി സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻറിന്റിന് ആവേശത്തിന്റെ കിക്കോഫ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ദിവസമായ ഞായറാഴ്ച സ്ത്രീകൾക്ക് മത്സരം സൗജന്യമായി കാണാൻ അവസരം ഒരുക്കിയിരുന്നു. 51ാം ടൂർണമെന്റിന്റെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന മത്സരത്തിൽ മെഡിഗാർഡ് അരീക്കോട്, മറുപടിയില്ലാത്ത മൂന്ന് ഗോളിന് എ.വൈ.സി ഉച്ചാരക്കടവിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച കെ.ആർ.എസ് കോഴിക്കോടും ഫൈസി ഫാസ്റ്റ് ജൂബിലി അഭിലാഷ് കുപ്പൂത്തും മത്സരിക്കും.
24 പ്രമുഖ ടീമുകളാണ് ഇക്കുറി മാറ്റുരക്കുന്നത്. ടൂർണമെന്റിന്റെ വരവറിയിച്ചു വിളംബര ഘോഷയാത്ര നടത്തി. കോഴിക്കോട് റോഡിൽ ആയിഷാ കോംപ്ലക്സ് പരിസരത്ത് നിന്ന് ബാൻഡ് വാദ്യമേളങ്ങളുടെയും കോൽക്കളിയുടെയും അകമ്പടിയോടെ ഘോഷയാത്ര തുടക്കം കുറിച്ചു. ക്ലബ് ഭാരവാഹികൾ, യൂനിഫോമണിഞ്ഞ ബാൾ ബോയ്സ് എന്നിവർ ഘോഷയാത്രയിൽ അണിനിരന്നു. ക്ലബ് പ്രസിഡന്റ് സി.മുഹമ്മദലി, ജനറൽ സിക്രട്ടരി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, ഇ.കെ.സലീം, സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദ് ഖാൻ, എം.കെ. കുഞ്ഞയമ്മു, യൂസഫ് രാമപുരം, മണ്ണേങ്ങൽ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി. 10,000 പേർക്ക് ഇരിക്കാവുന്ന സ്റ്റീൽ ഗാലറിയാണ് സജ്ജമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.