Posted On
date_range Updated On
date_range അഞ്ചു ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി: അഞ്ചു ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. എടരിക്കോട് വില്ലേജിൽ പുതുപറമ്പിലെ ഷൈബുവിനെയാണ് പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടിയത്. മദ്യവുമായി ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
എക്സൈസ് റേഞ്ച് പ്രിവൻറീവ് ഓഫിസർ ബിജുവിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറീ ഓഫിസർ ഗ്രേഡ് പ്രദീപ് കുമാർ, എക്സൈസ് ഓഫിസർ നിതിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ പി. ലിഷ, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.