Posted On
date_range Updated On
date_range വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണം കവർന്നു
പരപ്പനങ്ങാടി: വീട്ടമ്മയെ ബോധരഹിതയാക്കി ആഭരണം കവർന്നതായി പരാതി. ചെട്ടിപ്പടി കുപ്പിവളവിനടുത്ത് പ്രധാന റോഡരികിലുള്ള വീട്ടിൽ നിന്നും പുലർച്ചെ അഞ്ചര മണിയോടെ കിണറിൽ നിന്നും വെള്ളം കോരാനിറങ്ങിയ വീട്ടമ്മയാണ് കവർച്ചക്കിരയായത്.
കിണറ്റിൽ നിന്നും വെള്ളം എടുക്കുന്നതിനിടെ പിറകിൽ നിന്നും മോഷ്ടാവ് ഇവരുടെ മുടി പിറകോട്ട് വലിച്ച് പിടിച്ച് എന്തോ മണപ്പിച്ച് ബോധരഹിതയാക്കിയതിന് ശേഷം ആഭരണങ്ങൾ കവരുകയുമായിരുന്നു.
കാതിൽ അണിഞ്ഞിരുന്ന ഒരു ജോഡി കമ്മലുകൾ ഊരിയെടുത്ത് മോഷ്ടാവ് കടന്നു കളഞ്ഞു. വീട്ടുകാർ ഉണർന്നെണീറ്റപ്പോഴാണ് യുവതിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തിയത് .പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.