Posted On
date_range Updated On
date_range ധീര യോദ്ധാവിന് നാട്ടുകാരുടെ മനസ്സിൽ മരണമില്ല
പരപ്പനങ്ങാടി: ധീര യോദ്ധാവ് മുഹമ്മദ് സൈജലിന്റെ വേർപാടിന്റെ വേദനയിലും നാട്ടുകാരും സുഹൃത്തുകളും ആവേശം ചോരാതെ തങ്ങളുടെ ഹീറോയെ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയാണ്.
അതിർത്തി ഗ്രാമങ്ങളിൽ സൈനിക യൂനിഫോമിൽ ആയുധമേന്തി നിൽക്കുന്ന ചിത്രങ്ങളാണ് ഇതിനകം വൈറലായത്. പ്രാർഥനകളുമായി സൈജലിന്റെ മൃതദേഹത്തിന് അന്ത്യാഭിവാദ്യമേകാൻ ആയിരങ്ങൾ അക്ഷമരായി ജന്മനാട്ടിൽ കാത്തിരിക്കുമ്പോഴാണ് സൈജലിന്റെ തുടിപ്പാർന്ന സൈനിക ചലനങ്ങളിൽ യുവാക്കൾ ആവേശമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.