Posted On
date_range Updated On
date_range സിൽവർ ലൈൻ: സർവേ കല്ല് കാണാനില്ലന്ന് പരാതി
പരപ്പനങ്ങാടി : പയനിങ്ങൽ ജംഗ്ഷനടുത്തെ പറമ്പിൽ നാട്ടിയ സിൽവർ ലൈൻ സാമൂഹ്യാഘാത പഠന സർവേ കല്ല് കാണാനില്ലെന്ന് പരാതി. അൽ മനാർ ട്രസ്റ്റ് ഭൂമിയിൽ നാട്ടിയ കല്ലാണ് രാത്രിയുടെ മറവിൽ കാണാതായത്. തങ്ങളുടെ ഭൂമിയിൽ കല്ല് നാട്ടിയതും പറിച്ച് കൊണ്ടുപോയതും ആരും തങ്ങളോട് സമ്മതം വാങ്ങിയിട്ടല്ലെന്നും എന്നാൽ കല്ല് കാണാതായ വിവരം പൊലീസിനെ ധരിപ്പിച്ചിട്ടുണ്ടെന്നും ട്രസ്റ്റ് പ്രതിനിധി ടി. ടി. ശംസുദ്ധീൻ അറിയിച്ചു. അതേസമയം കല്ല് നാട്ടാൻ പ്രതിഷേധകാർക്കിടയിൽ ഏറെ പെടാപാട് പെട്ട പൊലീസിന് മുന്നിലേക്ക് കല്ല് കാണാനില്ലെന്ന പരാതി എത്തിയത് വിചിത്രമായിരുന്നു എന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.