പരപ്പനങ്ങാടി കുരിക്കൾ റോഡിന്റെ ശോചനീയാവസ്ഥക് പരിഹാരം തേടി പ്രദേശവാസികൾ നടത്തിയ റോഡ് മാർച്ച്
Posted On
date_range Updated On
date_range റോഡ് നന്നാക്കാതെ വോട്ട് തേടി വരേണ്ടന്ന് പ്രദേശവാസികൾ "റോഡ് ഷോ" മാർച്ച് നടത്തി
പരപ്പനങ്ങാടി: രണ്ടു പതിറ്റാണ്ടുകാലമായി പൊട്ടി പൊളിഞ്ഞു കിടക്കുന്ന പരപ്പനങ്ങാടി കുരിക്കൾ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാതെ തങ്ങളുടെ വോട്ടു തേടി ഒരു രാഷ്ട്രീയ പാർട്ടിയും ഇങ്ങോട്ട് വരേണ്ടന്ന മുദ്രവാക്യമുയർത്തി പ്രദേശവാസികൾ പ്രതിഷേധ റോഡ് ഷോ മാർച്ച് നടത്തി. അമ്പാടി നഗറിൽ നിന്നാരംഭിച്ച മാർച്ച് കുരിക്കിൾ റോഡിൽ സമാപിച്ചു. ടി കെ. യൂനസ് അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. മനേജ്, കെ.പി. പ്രകാശൻ , വി.ടി. സിദ്ധീഖ്, സലീം കാരാട്, പി. പി. അക്ബർ, എൻ.കെ. സലീം, എന്നിവർ സംസാരിച്ചു. നിഖിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.