ലോറി ഇടിച്ച് തകർന്ന ചെട്ടിപ്പടിയിലെ റെയിൽവേ ലെവൽ ക്രോസ് ബാർ
Posted On
date_range Updated On
date_range ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു
പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ലോറിയിടിച്ച് ക്രോസ് ബൂം ബാറുകൾക്ക് കേടുപറ്റി. കണ്ണൂർ ഇന്‍റർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ ചേളാരി ഭാഗത്തുനിന്ന് പൈപ്പ് ലോഡ് കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിച്ചുകയറുകയായിരുന്നു.
ഇതേ തുടർന്ന് ചേളാരി-ചെട്ടിപ്പടി പരപ്പനങ്ങാടി വഴിയുള്ള ഗതാഗതം മൂന്ന് മണിക്കൂർ മുടങ്ങി. തിരൂരിൽനിന്ന് റെയിൽവേ മെക്കാനിക്കൽ ക്വിക് റെസ്പോൺസ് ടീം വന്ന് തകരാർ പരിഹരിച്ചതോടെയാണ് റോഡ് ഗതാഗതം പുനരാംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.