car accident in malapuram
Posted On
date_range Updated On
date_range കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
പരപ്പനങ്ങാടി: കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടലുണ്ടി റോഡിലെ അയ്യപ്പൻ കാവ് സ്റ്റോപ്പിനടുത്തെ പോസ്റ്റിലാണ് കാറിടിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയായിരുന്നു അപകടം.
ഇടിയെ തുടർന്ന് കാറിന്‍റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന അഞ്ചു യാത്രികരും അത്ഭുതകരമായി രക്ഷപ്പെട്ടു. പോസ്റ്റ് തകർന്നതോടെ മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യൂതി വിതരണം തടസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.