Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ബെൻസ് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം
പരപ്പനങ്ങാടി: ചെട്ടിപ്പടി ചേളാരി റോഡിൽ നിയന്ത്രണംവിട്ട കാർ കനാലിലേക്ക് മറിഞ്ഞ് അപകടം. രണ്ട് കുട്ടികളടക്കം ഏഴു പേർക്ക് പരിക്കേറ്റു. കൊടക്കാടിനടുത്ത് ചെള്ളിവളവിൽ ഇന്നലെയാണ് സംഭവം.
എറണാകുളം സ്വദേശികൾ സഞ്ചരിച്ച ബെൻസ് കാർ നിയന്ത്രണം വിട്ട് എതിർ ദിശയിലെ കനാലിലേക്ക് ഇടിച്ചു കയറി മറയുകയായിരുന്നു. കാനക്ക് കുറുകേയുള്ള സ്ലാബിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലെ എയർ ബാഗ് സംവിധാനം പ്രവർത്തിച്ചതിനാൽ ആർക്കും ഗുരുതര പരിക്കില്ല. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.