Posted On
date_range Updated On
date_range ഓട്ടോയിൽ മദ്യ കച്ചവടം; യുവാവ് അറസ്റ്റിൽ
പരപ്പനങ്ങാടി : പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന യുവാവ് പിടിയിൽ. ചെട്ടിപ്പടി ബീച്ച് സ്വദേശി കെ. മുജീബ് റഹ്മാനെ (46) യാണ് പരപ്പനങ്ങാടി പൊലീസ് അളവിൽ കവിഞ്ഞ മദ്യ ശേഖരവുമായി പരപ്പനങ്ങാടി പ്രയാഗ് തിയേറ്ററിന് അടുത്ത് വെച്ച് പിടികൂടിയത്.
പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി.. താനൂർ ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടൻ്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി ഇൻസ്പെകർ ഹണി കെ ദാസ്, പ്രത്യേക അന്വേഷണ സംഘത്തിലെ അംഗങ്ങളായ ആൽബിൻ, ജിതിൻ, വിപിൻ, ജിനീഷ്, സബറുദ്ധീൻ, അഭിമന്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പടം : ഓട്ടോ റിക്ഷയിൽ അനധികൃത മദ്യകച്ചവടം ചെയ്യുന്നതിനിടെ പിടിയിലായ മുജീബ് റഹ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.