അബ്ദുൽ റഊഫ്
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
പരപ്പനങ്ങാടി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ല പ്രവേശനം വിലക്കി. പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പി.പി. അബ്ദുൽ റഉൗഫിനെയാണ് (30) ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന്റെ പ്രത്യേക റിപ്പോർട്ട് പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ അജിതാബീഗം കാപ്പ ചുമത്തി ഉത്തരവിറക്കിയത്.
കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തുന്ന സ്വർണം തട്ടിയെടുക്കലുമായി ബന്ധപ്പെട്ടുള്ള അക്രമിസംഘത്തിലെ പ്രധാന അംഗമാെണന്ന് പ്രാദേശിക പൊലീസ് നൽകിയ വിവരമാണ് കടുത്ത നടപടിക്കിടയാക്കിയത്. കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.