Posted On
date_range Updated On
date_range 2.4 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
പരപ്പനങ്ങാടി: പശ്ചിമബംഗാളിൽനിന്ന് വേങ്ങരയിലേക്ക് 2.4 കിലോ കഞ്ചാവുമായെത്തിയ അന്തർ സംസ്ഥാന തൊഴിലാളി യാത്രാമധ്യേ പരപ്പനങ്ങാടിയിൽ പൊലീസ് പിടിയിൽ. ബംഗാൾ സ്വദേശിയായ ബിനോദ് (31) ആണ് പിടിയിലായത്.
പരപ്പനങ്ങാടി ബസ് സ്റ്റാൻഡിനകത്ത് നിന്നാണ് പരപ്പനങ്ങാടി സ്റ്റേഷൻ പൊലീസ് ഓഫിസർ കെ.ജെ. ജിനേഷ്, സബ് ഇൻസ്പെക്ടർ ആർ.യു. അരുൺ, ജയദേവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ റഹീം, താനൂർ ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.