ബാ​ല​ൻ മാസ്റ്റർ

അ​ബ്റാ​ർ ജ​ന​കീ​യ നോ​മ്പു​തു​റ​ക്ക് മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്റെ മ​ധു​രം

പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി ടൗ​ണി​ലെ അ​ബ്റാ​ർ മ​സ്ജി​ദ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ജ​ന​കീ​യ ഇ​ഫ്താ​റി​ന്റെ പ്ര​ഥ​മ ദി​ന​ത്തി​ന് ഇ​ത്ത​വ​ണ​യും മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്റെ മ​ധു​രം. കോ​ൺ​ഗ്ര​സ് നേ​താ​വും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​കെ. ബാ​ല​ൻ മാ​സ്റ്റ​റാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി അ​ബ്റാ​ർ മ​സ്ജി​ദി​ലെ ഒ​ന്നാം നോ​മ്പു​തു​റ​ക്ക് വി​ശേ​ഷ വി​ഭ​വ​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​ത്. വി​ശ്വാ​സി​ക​ളു​ടെ ആ​ദ്യ നോ​മ്പു തു​റ താ​ൻ ന​ൽ​കു​ന്ന വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ബ​ന്ധം ഈ ​വ​ർ​ഷ​വും മാ​സ്റ്റ​ർ ത​ങ്ങ​ളെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ബ്റാ​ർ ഇ​ഫ്ത്താ​ർ സെ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എം. മു​ജീ​ബ്, സി.​ആ​ർ. പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ പ​റ​ഞ്ഞു.

30വ​ർ​ഷ​ത്തി​നി​ട​യി​ൽ കോ​വി​ഡ്‌ കാ​ല​ത്തൊ​ഴി​ച്ച് മു​ട​ങ്ങാ​തെ തു​ട​രു​ന്ന അ​ബ്റാ​ർ ജ​ന​കീ​യ ഇ​ഫ്താ​ർ യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ പ​ര​പ്പ​ന​ങ്ങാ​ടി ടൗ​ണി​ലെ​ത്തു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണ്.

Tags:    
News Summary - Iftar-Abrar-Masjid-Parappanangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.