Posted On
date_range Updated On
date_range പരപ്പനങ്ങാടിയിൽ നാലുവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
പരപ്പനങ്ങാടി: പരപ്പനങ്ങാടി ചിറമംഗലം കുരിക്കള്‍ റോഡില്‍ വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയും ബൈക്കുമാണ് ആദ്യം കൂട്ടിയിടിച്ചത്. ഓട്ടോ മറ്റൊരു ബൈക്കിന്‍റെ മുകളിലേക്ക് മറിയുകയായിരുന്നു. ഇതേ സമയത്ത് തന്നെ പിറകില്‍ വന്ന ഒരു പിക്ക് അപ് വാന്‍ നിയന്ത്രണം വിട്ട് ഈ ബൈക്കിലിടിച്ചു.
പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഷഫീഖിനേയും ബൈക്ക് യാത്രക്കാരനായ ബാലനെയും സ്‌കൂട്ടര്‍ യാത്രക്കാരനേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.