പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ശല്യം പോക്സോ പ്രകാരം റിമാന്റിലായ ഹരിദാസൻ
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നാല്പതുകാരൻ അറസ്റ്റിൽ
പരപ്പനങ്ങാടി:പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ചിറമംഗലം സ്വദേശിയായ എ. ഹരിദാസനെ (40) പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ രണ്ട് വർഷമായി ഫോൺ മുഖാന്തിരം ബന്ധം പുലർത്തി വരികയായിരുന്നു. പ്രതിയെ പെൺകുട്ടിയുമായി പരിചയപ്പെടാൻ കാരണക്കാരിയായ യുവതിയെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.
പരപ്പനങ്ങാടി അസി..എസ് ഐ ബാബുരാജ്, എ എസ് ഐ ജയദേവൻ, സി.പി. ഒ.മാരായ ബിജേഷ്, അനിൽ, രഞ്ചിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിന് നേതൃത്വം കൊടുത്തത്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.