Posted On
date_range Updated On
date_range എം.എസ്.എഫ് മുൻ നേതാവ് ട്രെയിൻ തട്ടി മരിച്ചു
പരപ്പനങ്ങാടി: പൊതുപ്രവർത്തകനും എം.എസ്.എഫ് മുൻ നേതാവുമായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചെമ്മാട് സി.കെ നഗറിലെ കുന്നുമ്മൽ വരി തോട്ടിൽ ബീരാന്‍റെ മകൻ കെ.വി. മുഹമ്മദ് അസ്ലമി (29) നെയാണ് പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച പകൽ പത്ത് മണിയോടെയാണ് സംഭവം. എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം മുൻ പ്രസിഡൻറും കോഴിക്കോട് ഫാറൂഖ് കോളജ് മുൻ യൂനിയൻ മുൻ ചെയർമാനുമായിരുന്നു. സി.കെ നഗർ ഗ്രീൻ ട്രക്ചജ് കൾച്ചറൽ സെൻറർ ഭാരവാഹി ആയിരുന്നു. അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.