പരപ്പനങ്ങാടി ജി.എം.എൽ.പി. സ്കൂൾ സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബാൾ ടീമുകളുടെ പതാക
പ്രദർശനം
Posted On
date_range Updated On
date_range രാജ്യങ്ങളുടെ പതാക പ്രദർശനം
പരപ്പനങ്ങാടി: പരപ്പനങ്ങാടി ജി.എം.എൽ.പി സ്കൂളിൽ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകൾ പ്രദർശിപ്പിച്ചു. പരപ്പനങ്ങാടി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സെയ്തലവികോയ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് നൗഫൽ, എസ്.എം.സി വൈസ് ചെയർപേഴ്സൺ താഹിറ, പ്രധാനാധ്യാപകൻ ടോമി മാത്യു, സ്റ്റാഫ് സെക്രട്ടറി വി.കെ.സി. കവിത എന്നിവർ സംസാരിച്ചു. ഗോളടി മത്സരത്തിന് നഗരസഭ സ്പോർട്സ് കൗൺസിൽ അംഗം ഉണ്ണികൃഷ്ണൻ.ഷാജു ജിബിൻ, ഉഷാദേവി, മീര, മഹിജ, പ്രവീണ, ഉഷസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.